സാമുദായിക ഐക്യം, കൂട്ടായ്മ, സഹവർത്തിത്വം എന്നിവ നിലനിർത്തി സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളർത്തി സാമ്പത്തിക പരാധീനതകൾക്ക് ഒരു താങ്ങായി പ്രവർത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യങ്ങളോടെ രൂപീകൃതമായ വള്ളിക്കോട് നായർ സമാജം സുവർണ്ണ ജൂബിലിയിലേക്ക് അടുക്കുകയാണ്. 14.03.1976 ന് ചേർന്ന പ്രഥമ കൂടിയാലോചനാ യോഗവും തുടർന്ന് 26.03.1976 ന് വ്യക്തമായ ഭരണഘടനയും നിയമാവലിയും തയ്യാറാക്കി വ്യവസ്ഥാപിത രീതിയിൽ പ്രവർത്തനമാരംഭിച്ചതാണ് നമ്മുടെ സമാജം.
സമാജത്തിന്റെ പ്രവർത്തനങ്ങൾ, ഫണ്ട് ശേഖരണം , വിതരണം, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ കാലാനുസൃത മാറ്റങ്ങൾക്കനുസരിച്ച് പുതു തലമുറയ്ക്ക് കൈകാര്യം ചെയ്യാവുന്ന രീതിയിൽ രൂപപ്പെടുത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ച് വരുന്നു.